പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെതിരേ വനിതാ ലീഗ്; എതിര്‍പ്പുമായി എം.ഇ.എസും
കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് അതിനായി നിയോഗിച്ച ജയ ജയ്റ്റിലി സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍ പ്രതിഷേധാര്‍ഹമാണെന്ന് വനിതാ ലീഗ്. ശൈശവ വിവാഹം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നിയമം നിലനില്‍ക്കേ പെണ്‍കുട്ടികളുടെ വിവാഹപ്രായം വീണ്ടും ഉയര്‍ത്തുന്നത് സ്ത്രീകള്‍ക്കു യാതൊരു ഗുണവും നല്‍കില്ല. മാത്രമല്ല സമൂഹത്തിനു ദോഷമാണുണ്ടാകുക. വിവാഹ പ്രായം ഉയര്‍ത്തുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് വനിതാ ലീഗ് ദേശീയ ജനറല്‍സെക്രട്ടറി അഡ്വ. പി.കെ നൂര്‍ബിന റഷീദ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളോട് യോജിപ്പില്ലെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. അമേരിക്കയുള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹപ്രായം 15ഉം 16 ഉം വയസ് ആണ്. ഓരോ സമൂഹത്തിലെയും ഘടനയ്ക്ക് അനുസരിച്ചാണ് വിവാഹപ്രായം തീരുമാനിക്കേണ്ടത്. ഇന്ത്യയില്‍, പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ വിവിധഭാഗങ്ങളില്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിച്ചുവിടുന്ന രീതിയാണുള്ളത്. ഇത്തരത്തിലൊരു രാജ്യത്ത് സാമൂഹികസമത്വവും പരിഷ്‌കരണവും കൊണ്ടുവരുന്നത് അസാധ്യമാണെന്നും ഫസല്‍ഗഫൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."