HOME
DETAILS

ചേർത്തല തിരോധാന കേസ്: സെബാസ്റ്റ്യന്റെ ഭാര്യയുടെ നിർണായക മൊഴി പുറത്ത്; പ്രതിയ്ക്ക് അസാധാരണമായ ആത്മവിശ്വാസമെന്ന് പൊലിസ്

  
Web Desk
August 05 2025 | 15:08 PM

cherthala disappearance case sebastians wife shares crucial statement police note suspects unusual confidence

ചേർത്തല: ചേർത്തലയിലെ തിരോധാന പരമ്പര കേസിൽ പ്രതി സെബാസ്റ്റ്യന്റെ ഭാര്യയുടെ നിർണായക വെളിപ്പെടുത്തൽ. കേസിൽ ആദ്യം കാണാതായ ബിന്ദു പത്മനാഭന്റെ സെബാസ്റ്റ്യന്റെ ഭാര്യയായ തനിക്ക് അറിയാമെന്നും എറണാകുളത്തെ ഒരു സ്ഥലവുമായി ബന്ധപ്പെട്ടാണ് ഈ പേര് സെബാസ്റ്റ്യൻ തന്നോട് പറഞ്ഞതെന്നും ഭാര്യ വ്യക്തമാക്കി. ബിന്ദുവിന്റെ പേര് ഒഴികെ മറ്റ് പേര് ഒന്നും സെബാസ്റ്റ്യൻ പറഞ്ഞിട്ടില്ലെന്നും, സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഒരു വിവരവും സെബാസ്റ്റ്യൻ തന്നോട് പങ്കുവെച്ചിട്ടില്ലെന്നും ഭാര്യ കൂട്ടിച്ചേർത്തു.

2008-ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം. ഒരുമിച്ചുള്ള ജീവിതം 17 വർഷത്തോടടുക്കുന്നു, എന്നാൽ എന്നോടും കുഞ്ഞിനോടും വീട്ടിലുള്ള മറ്റ് എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന വ്യക്തിയാണ് സെബാസ്റ്റ്യൻ. എപ്പോഴും സൗമ്യനും ശാന്തവുമായാണ് നടന്നിരുന്നത്. ഇത്തരമൊരു കാര്യം ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലയെന്നും ഭാര്യ പറഞ്ഞു. അതേസമയം സെബാസ്റ്റ്യന് പ്രമേഹവും കാലിന് ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്നും, അങ്ങനെയുള്ള ഒരാൾ ഇത്തരം പ്രവൃത്തികൾ ചെയ്യുമെന്ന് ഒരിക്കലും തോന്നുന്നില്ലെന്നും അവർ പറഞ്ഞു.

തെളിവെടുപ്പിൽ നിർണായക കണ്ടെത്തലുകൾ

ചേർത്തലയിലെ കൊലപാതക പരമ്പരയിൽ നടന്ന തെളിവെടുപ്പിൽ സ്ത്രീയുടേതെന്ന് കരുതുന്ന ഒരു ബാഗും കൊന്തയും കണ്ടെത്തിയത് അന്വേഷണത്തിന് നിർണായക വഴിത്തിരിവായി മാറുമെന്ന് കരുതുന്നതായി അന്വേഷണ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. വീടിന് സമീപത്തെ കുളത്തിൽ നിന്നാണ് ബാഗ് കണ്ടെടുത്തത്. കെഡാവർ നായയായ എയ്ഞ്ചലാണ് കൊന്ത കണ്ടെത്തിയത്. അതേസമയം വീടിന്റെ കിടപ്പുമുറിയിലെ ഗ്രാനൈറ്റിനടിയിൽ നാലടി താഴ്ചയിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.

തെളിവെടുപ്പിനിടെ ഉടനീളം സെബാസ്റ്റ്യൻ പുച്ഛഭാവത്തോടെയാണ് നിന്നിരുന്നതെന്ന് പൊലിസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ സഹകരിക്കാത്ത പ്രതിയുടെ അസാധാരണ ആത്മവിശ്വാസവും അന്വേഷണ സംഘത്തെ അമ്പരപ്പിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ തെളിവെടുപ്പിലും സെബാസ്റ്റ്യന്റെ ഭാ​ഗത്ത് നിന്ന് നിസ്സഹകരണം തുടർന്നതായും പൊലിസ് പറഞ്ഞു.

 

 

In the Cherthala disappearance case, Sebastian's wife revealed she knew of Bindu Padmanabhan in connection with a property in Ernakulam but was unaware of other victims or financial dealings. She described Sebastian as kind and calm, denying any prior bad behavior despite his health issues. Police note Sebastian's uncooperative attitude and unusual confidence during evidence collection, where a ladies' bag and rosary were found. With only two days left in custody, the investigation faces challenges



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി; പിന്നിൽ ടിവികെയെന്ന് ഡിഎംകെ

National
  •  a day ago
No Image

ഒമാനിൽ പുതിയ ​ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ

oman
  •  a day ago
No Image

ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ് 

uae
  •  a day ago
No Image

നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്

National
  •  a day ago
No Image

ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

uae
  •  a day ago
No Image

തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി

Football
  •  a day ago
No Image

രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ

National
  •  a day ago
No Image

നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ 

uae
  •  a day ago
No Image

വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്

uae
  •  a day ago