HOME
DETAILS

മൺസൂൺ; ജലശേഖരം 76 ശതമാനത്തിലെത്തി; കഴിഞ്ഞ രണ്ടു വർഷത്തെ ഉയർന്ന ജലനിരപ്പ്

  
ബാസിത് ഹസൻ 
August 11 2025 | 02:08 AM

kerala water storage stands at 76 Midway through the southwest monsoon

ബാസിത് ഹസൻ 

തൊടുപുഴ: തെക്കു പടിഞ്ഞാറൻ മൺസൂൺ പകുതി പിന്നിടുമ്പോൾ സംസ്ഥാനത്തിന്റെ ജലശേഖരം 76 ശതമാനത്തിലെത്തി.  കഴിഞ്ഞ രണ്ടു വർഷത്തെ ഈ സമയത്തെ ഉയർന്ന ജലനിരപ്പാണിത്. 2024 ഇതേസമയം 64 ശതമാനവും 2023 ൽ 37.5 ശതമാനവുമായിരുന്നു ജലശേഖരം. ഗ്രൂപ്പ് ഒന്നിൽപ്പെട്ട വലിയ അണക്കെട്ടുകൾ 75 ശതമാനവും ഗ്രൂപ്പ് രണ്ടിലെ  ഇടത്തരം അണക്കെട്ടുകൾ 86 ശതമാനവും ഗ്രൂപ്പ് മൂന്നിലെ ചെറിയ അണക്കെട്ടുകൾ 77 ശതമാനവും നിറഞ്ഞു കഴിഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയുടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 71 ശതമാനം പിന്നിട്ടു. 2377 അടിയാണ് ഇന്നലത്തെ ജലനിരപ്പ്.  ഇത് അഞ്ചര അടി കൂടി ഉയർന്ന് 2382.53 ആയാൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. 2381.53 അടിയാണ് ഓറഞ്ച് അലർട്ട് ലെവൽ. റെഡ് അലർട്ട് ലെവൽ പിന്നിട്ടാൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കും. നിലവിൽ 1032.097 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. 1460 ഘനയടി വെള്ളമാണ് ആകെ സംഭരണശേഷി. കുളമാവ്, ചെറുതോണി, ഇടുക്കി ഡാമുകൾ ചേർന്നതാണ് ഇടുക്കി പദ്ധതി. വെള്ളാപ്പാറ മുതൽ അയ്യപ്പൻകോവിൽ വരെ 60 ചതുരശ്ര കിലോമീറ്ററിലാണ് ഇത് വ്യാപിച്ച് കിടക്കുന്നത്. 2403 അടിയാണ് പരമാവധി സംഭരണ ശേഷി. 

പ്രധാന സംഭരണികളിലെ ഇന്നലത്തെ ജലനിരപ്പ് ശതമാനത്തിൽ ഇങ്ങനെയാണ്.  പമ്പ 71, ഷോളയാർ 99, ഇടമലയാർ 75, കുണ്ടള 62, മാട്ടുപ്പെട്ടി 94, കുറ്റ്യാടി 80, തര്യോട് 90, ആനയിറങ്കൽ 74, പൊന്മുടി 86, നേര്യമംഗലം 94, പെരിങ്ങൽകുത്ത് 64, ലോവർ പെരിയാർ 100 ശതമാനം. ജലനിരപ്പ് കുത്തനെ കൂടിയതോടെ ആഭ്യന്തര ഉൽപാദനം വൈദ്യുതി ബോർഡ് ഉയർത്തിയിരിക്കുകയാണ്. 43.2809 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ആഭ്യന്തര ഉൽപാദനം. 38.7137 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും എത്തിച്ചു. 89.1147 ദശലക്ഷം യൂനിറ്റായിരുന്നു ഉപഭോഗം.

നാല് ജില്ലകളിൽ ഇപ്പോഴും മഴക്കുറവ് 
കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ കണക്കുപ്രകാരം നാല് ജില്ലകളിൽ ഇപ്പോഴും മഴക്കുറവാണ്. ഇൗ വർഷം  ജൂൺ ഒന്നു മുതൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഇടുക്കി 33 ശതമാനം, കോഴിക്കോട് 21, മലപ്പുറം 25,  വയനാട് 43ശതമാനം എന്നിങ്ങനെയാണ് മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

As the southwest monsoon reaches its halfway point, the state’s water storage has reached 76 percent.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ വോട്ടർപട്ടികയിൽ പേര് ചേർക്കൽ; 25 ലക്ഷം കടന്ന് അപേക്ഷകൾ

Kerala
  •  5 hours ago
No Image

എയർ ഇന്ത്യ എമർജൻസി ലാൻഡിങ്; റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നെന്ന വാദം തള്ളി എയർ ഇന്ത്യ

National
  •  6 hours ago
No Image

ഛത്തിസ്ഗഡില്‍ വീണ്ടും ക്രിസ്ത്യാനികള്‍ക്കെതിരേ ഹിന്ദുത്വവാദികളുടെ ആക്രമണം; കുര്‍ബാനയ്‌ക്കെത്തിയവര്‍ക്ക് മര്‍ദ്ദനം, മതംമാറ്റം ആരോപിച്ച് അറസ്റ്റും, പൊലിസ് സ്റ്റേഷനില്‍വച്ചും മര്‍ദ്ദനം

National
  •  6 hours ago
No Image

അടിയന്തര ലാൻഡിങ്: തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈയിൽ ഇറക്കി; കേരളത്തിൽ നിന്നുള്ള നാല് എംപിമാർ വിമാനത്തിൽ

National
  •  13 hours ago
No Image

എല്ലാവർക്കും എംജി വിൻഡ്‌സർ ഇവിയെ മതി: ഇനി സ്വന്തമാക്കാൻ കൂടുതൽ മുടക്കണം

auto-mobile
  •  13 hours ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇന്‍ഡ്യ സഖ്യം

National
  •  14 hours ago
No Image

സഊദിയിൽ മലയാളി ദമ്പതികളുടെ മകൾ രണ്ട് വയസുകാരി മരണപ്പെട്ടു

Saudi-arabia
  •  14 hours ago
No Image

ആലുവയിൽ നിന്ന് കാണാതായ സ്കൂൾ കുട്ടികളെ കണ്ടെത്തി

Kerala
  •  14 hours ago
No Image

വോട്ട് മോഷണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്; ക്രമക്കേട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെയെന്ന് ആരോപണം

National
  •  14 hours ago
No Image

മദ്യലഹരിയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മേലുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു; അറസ്റ്റ്

Kerala
  •  15 hours ago