HOME
DETAILS

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

  
August 30 2025 | 03:08 AM

the identity of the deceased remains unknown in kannur kannapuram blast mystery about the rented house

കണ്ണൂർ: കണ്ണപുരം കീഴറയിലെ വാടക വീട്ടിൽ നടന്ന വൻസ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചെങ്കിലും മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞില്ല. ഗോവിന്ദൻ കീഴറയെന്ന അധ്യാപകന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഒരുവർഷം മുൻപ് പടുവിലായി സ്വദേശി അനൂപ് എന്ന വ്യക്തിയ്ക്ക് വീട് വാടകയ്ക്ക് നൽകിയിരുന്നു. ഇവിടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ വീട് പൂർണമായും തകർന്നു. 

രണ്ടുപേരാണ് വാടകയ്ക്ക് എടുത്ത വീട്ടിൽ താമസിച്ചിരുന്നത് എന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്. മൃത ശരീരം ചിന്നിച്ചിതറിയ അവസ്ഥയിലാണുള്ളത്. ശരീരഭാഗങ്ങൾ ഇൻക്വസ്റ്റ് നടത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. മരിച്ചത് ആരാണെന്നതിൻ്റെ സൂചനകൾ പുറത്തുവരുന്നുണ്ടെങ്കിലും പൊലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഉൾപ്പെടെ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. 

പൊട്ടിയത് ഉഗ്രസ്ഫോടനശേഷിയുള്ള നാടൻ ബോംബാണെന്നാണ് പ്രാഥമിക നിഗമനം. തകർന്ന് വീടിന്റെ അവശിഷ്ടങ്ങൾക്കൊപ്പം ഏതാനും ബോംബുകൾ പൊട്ടാതെ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ പറ്റിയതായി റിപ്പോർട്ട് ഉണ്ട്. നിരവധി വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലുകൾ വീഴുകയും ചെയ്തതായാണ് റിപ്പോർട്ട്.

പയ്യന്നൂരിൽ ഹാർഡ് വെയർ നടത്തിവരികയാണെന്ന് പറഞ്ഞാണ് അനൂപ് വീട് വാടകയ്ക്ക് എടുത്തതെന്നാണ് വിവരം. എന്നാൽ ഇയാൾ 2016 ൾ ഉണ്ടായ മറ്റൊരു സ്‌ഫോടനക്കേസിലെ പ്രതിയാണ്. അനൂപ് ഉൾപ്പെടെ രണ്ടു പേരാണ് ഇവിടെ താമസിച്ചിരുന്നത്. അയൽവാസികളുമായി ഇവർക്ക്  ബന്ധമൊന്നുമുണ്ടായിരുന്നില്ല. രാത്രികാലങ്ങളിൽ അപരിചിതരായ ചിലർ രാത്രി സമയങ്ങളിൽ ഇവിടെ വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അയൽവാസികൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. 

പുലർച്ചെയാണ് നാടിനെ ഞെട്ടിച്ച് സ്‌ഫോടനമുണ്ടായത്. രണ്ട് മണിയോടെയാണ് ഉഗ്രശബ്ദത്തിൽ സ്ഫോടനം നടന്നത്. ഓടിയെത്തിയ നാട്ടുകാർ വീട് തകർന്ന നിലയിലാണ് കണ്ടത്. അപകടവിവരമറിഞ്ഞ് കണ്ണപുരം പൊലിസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. 

Hours after an explosion in Kannapuram, Keezhara Kannur, the identity of the deceased remains unknown. There is no clear details about the inmates of the rented house. Mystery from top to bottom.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  7 hours ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  7 hours ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  7 hours ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  7 hours ago
No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  8 hours ago
No Image

ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം

International
  •  10 hours ago
No Image

രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്

National
  •  10 hours ago
No Image

വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ 

National
  •  10 hours ago
No Image

ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ

National
  •  10 hours ago
No Image

കണ്ണൂരിൽ വീടിനുള്ളിൽ വൻസ്‌ഫോടനം; ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന

Kerala
  •  11 hours ago