
30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്
.png?w=200&q=75)
പത്തനംതിട്ട: സ്വന്തം അമ്മയുടെ തലയ്ക്ക് നേരെ തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം വീടും സ്വത്തും തട്ടിയെടുക്കാൻ ശ്രമിച്ച മകനെയും മരുമകളെയും അടൂർ പൊലിസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ വില്ലേജിലെ ആനയടി പി.ഒ വിലാസത്തിൽ ചെറുകുന്ന് ലിസി ഭവനിൽ താമസിക്കുന്ന കെ.എ. എബ്രഹാമിന്റെ ഭാര്യ ലിസി (65) യ്ക്ക് നേരെയാണ് മകനും മരുമകളും ചേർന്ന് ഭീഷണിപ്പെടുത്തിയത്.
ലിസിയുടെ രണ്ടാമത്തെ മകൻ ജോറിൻ വർഗീസും ഭാര്യ ഷൈനിയുമാണ് തോക്കുമായി വീട്ടിലെത്തി അതിക്രമം കാണിച്ചത്. മക്കളുടെ പേർക്ക് വീടും സ്വത്തും എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് തലയ്ക്ക് നേരെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ലിസി പൊലിസിനോട് വ്യക്തമാക്കി. ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന ഇളയ മകൻ ഐറിനാണ് പൊലിസിനെ വിളിച്ചറിയിച്ചത്. വിവരമറിഞ്ഞ് ഉടൻ പൊലിസ് വീട്ടിലെത്തിയതിനാലാണ് ലിസിയെ രക്ഷപ്പെടുത്താനായത്.
30 വർഷത്തോളം ഗൾഫിലും അമേരിക്കയിലുമായി ജോലി ചെയ്ത ശേഷം നാല് മാസം മുമ്പാണ് ലിസിയും ഭർത്താവും നാട്ടിലെത്തിയത്. ഇവർക്ക് മൂന്ന് ആൺമക്കളാണ് ഉള്ളത്. മൂത്ത മകൻ സന്തോഷ് ഗോവയിലും, ജോറിനും ഷൈനിയും, ഇളയ മകൻ ഐറിനും ഭാര്യ രാജിയും ഇടുക്കിയിലാണ് താമസിക്കുന്നത്.
സംഭവസമയത്ത് ഇളയ മകൻ ഐറിനും ഭാര്യയും മറ്റൊരു മുറിയിൽ ഉണ്ടായിരുന്നു. മൂത്ത മകൻ ജോറിനും ഭാര്യ ഷൈനിയും സ്വത്ത് എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ലിസിയുടെ മുറിയിലെത്തി ഭീഷണിപ്പെടുത്തി. തോക്ക് ചൂണ്ടിയതോടെ ഭയന്നുപോയ ലിസി സ്വത്ത് എഴുതിക്കൊടുക്കാമെന്ന് പറഞ്ഞതോടെ മകനും ഭാര്യയും അടുക്കള ഭാഗത്തേക്ക് പോയി. ഈ സന്ദർഭം മുതലാക്കി ഇളയ മകൻ ഐറിൻ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
അടൂർ പൊലിസ് ഉടൻ സ്ഥലത്തെത്തി ജോറിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ലിസിയുടെ മൊഴി രേഖപ്പെടുത്തിയ സബ് ഇൻസ്പെക്ടർ സുനിൽകുമാർ ഡി. കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ മകന്റെ പക്കലിൽ നിന്ന് തോക്കുകൾ കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ജോറിനെ കോടതിയിൽ ഹാജരാക്കി, തുടർനടപടികൾ പുരോഗമിക്കുകയാണ്.
In Pathanamthitta, a son and his wife were arrested for threatening his mother with a gun to seize her property. The couple, who demanded the house and assets be transferred to their children, were thwarted when the younger son alerted the police. The mother, who returned from 30 years abroad, faced the ordeal at her home in Pallickal village. The police recovered the weapon and registered a case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിൽ താമസിക്കുന്നവരിൽ 25% പേർക്കും സാമ്പത്തിക കാര്യത്തിൽ ആശങ്ക; പത്തിൽ ഒരാൾക്ക് ഭാവിയെക്കുറിച്ച് വ്യക്തമായ പ്ലാനില്ല!
uae
• 3 hours ago
'ഫലസ്തീനിനെ അംഗീകരിക്കുക' ട്രംപിന്റെ അഭിസംബോധനക്കിടെ ഇസ്‌റാഈല്‍ പാര്‍ലമെന്റില്‍ പ്രതിഷേധം; പ്രതിഷേധിച്ചത് എം.പിമാര്‍, പ്രസംഗം നിര്‍ത്തി യു.എസ് പ്രസിഡന്റ്
International
• 3 hours ago
അബൂദബിയില്‍ മരണപ്പെട്ട യുവാവിന്റെ മയ്യിത്ത് നാട്ടിലെത്തിച്ചു; നിർണായക ഇടപെടലുമായി എസ്.കെ.എസ്.എസ്.എഫ്
uae
• 3 hours ago
'ഞാന്‍ രക്തസാക്ഷിയായാല്‍ ഞാന്‍ അപ്രത്യക്ഷനായിട്ടില്ല എന്ന് നിങ്ങളറിയുക' ഗസ്സയുടെ മിടിപ്പും കണ്ണീരും നോവും ലോകത്തെ അറിയിച്ച സാലിഹിന്റെ അവസാന സന്ദേശം
International
• 4 hours ago
ബാഴ്സയുടെ എക്കാലത്തെയും മികച്ച അഞ്ച് താരങ്ങൾ അവരാണ്: ഡേവിഡ് വിയ്യ
Football
• 4 hours ago
2 ലക്ഷം ഡോളറിന്റെ വസ്തു സ്വന്തമാക്കിയാൽ ഉടൻ റെസിഡൻസി വിസ; പുത്തൻ ചുവടുവയ്പ്പുമായി ഖത്തർ
qatar
• 4 hours ago
മകന് ഇ.ഡി സമൻസ് ലഭിച്ചിട്ടില്ല, രണ്ട് മക്കളിലും അഭിമാനം മാത്രം: മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 4 hours ago
ഭക്ഷണം കഴിച്ച ശേഷം ഹോട്ടലിൽ തുകയായി നൽകുന്നത് ചില്ലറകൾ; എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ നേർച്ചപ്പെട്ടിയുമായി കടന്നുകളയും; മോഷ്ടാവ് പിടിയിൽ
Kerala
• 4 hours ago
റെക്കോർഡ് നേട്ടവുമായി ഇത്തിഹാദ് എയർവേയ്സ്; ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിച്ചത് 4 പുതിയ അന്താരാഷ്ട്ര റൂട്ടുകൾ
uae
• 5 hours ago
ഫ്ലെക്സിബിൾ ജോലി സമയം കൂടുതൽ ഇമാറാത്തികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കും; യുഎഇയിലെ തൊഴിൽ വിദഗ്ധർ
uae
• 5 hours ago
എടപ്പാളിൽ സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം: ഒരാൾ മരിച്ചു; 12 പേർക്ക് പരുക്ക്
Kerala
• 5 hours ago
മിഡിൽ ഈസ്റ്റിലെ ആദ്യ 6G പരീക്ഷണം വിജയം; സെക്കന്റിൽ 145 ജിബി വേഗതയുമായി റെക്കോർഡ് നേട്ടം
uae
• 5 hours ago
കുരവയിട്ടും കൈമുട്ടിയും പ്രിയപ്പെട്ടവരെ വരവേറ്റ് ഗസ്സക്കാര്‍; പലരും തിരിച്ചെത്തുന്നത് പതിറ്റാണ്ടുകള്‍ക്ക് ശേഷം
International
• 6 hours ago
സെവാഗിന്റെ ട്രിപ്പിൾ സെഞ്ച്വറി റെക്കോർഡ് അവൻ തകർക്കും: കൈഫ്
Cricket
• 6 hours ago
ഫുട്ബോളിലെ എന്റെ റോൾ മോഡൽ ആ താരമാണ്: എംബാപ്പെ
Football
• 7 hours ago
സാമ്പത്തിക നൊബേല്‍ മൂന്ന് പേര്‍ക്ക്; ജോയല്‍ മോകിര്‍, ഫിലിപ്പ് അഗിയോണ്‍, പീറ്റര്‍ ഹോവിറ്റ് എന്നിവര്‍ പുരസ്കാരം പങ്കിടും
International
• 7 hours ago
പുതിയ റോളിൽ അവതരിച്ച് വൈഭവ് സൂര്യവംശി; വമ്പൻ പോരാട്ടം ഒരുങ്ങുന്നു
Cricket
• 7 hours ago
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് നാളെ തുടക്കം; സഊദി സന്ദര്‍ശനത്തിന് അനുമതിയില്ല
Kerala
• 8 hours ago
പാക്ക്-അഫ്ഗാൻ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎഇ; ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാൻ ആഹ്വാനം
uae
• 6 hours ago
2026 ടി-20 ലോകകപ്പ് ഞാൻ ഇന്ത്യക്കായി നേടിക്കൊടുക്കും: പ്രവചനവുമായി സൂപ്പർതാരം
Cricket
• 6 hours ago
അധിക സര്‍വീസുകളുമായി സലാം എയര്‍; കോഴിക്കോട് നിന്ന് മസ്കത്തിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു
oman
• 6 hours ago