HOME
DETAILS

ബി.ജെ.പിയുടെ പത്ത് വർഷത്തെ ഭരണം; രാജ്യത്ത് അടച്ചു പൂട്ടിയത് 89,000-ലധികം സർക്കാർ സ്കൂളുകൾ; പഠനം ഉപേക്ഷിച്ചത് രണ്ട് കോടിയിലധികം കുട്ടികൾ

  
Web Desk
October 17, 2025 | 2:23 PM

bjps ten-year rule over 89000 government schools shut down across india more than 20 million children drop out of studies

ന്യൂഡൽഹി: 2014 മുതൽ ബി.ജെ.പി അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്താകെ 89,000-ലധികം സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടി. ഇതിലധികവും ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ഉത്തർപ്രദേശിലുമാണ് സ്കൂളുകൾ പൂട്ടൽ ഏറ്റവും കൂടുതൽ. മധ്യപ്രദേശിൽ 29,410 സ്കൂളുകളും ഉത്തർപ്രദേശിൽ 25,126 സ്കൂളുകളുമാണ് അടച്ചത്. ഒഡീഷ, അസം, ഝാർഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. 2021-2024 കാലയളവിൽ 1 മുതൽ 8 വരെ ക്ലാസുകളിലെ 2 കോടിയിലധികം വിദ്യാർഥികൾ പഠനം ഉപേക്ഷിച്ചതായും കണക്കുകൾ വെളിപ്പെടുത്തുന്നു.

കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ (Ministry of Rural Development) UDISE+ (Unified District Information System for Education) പുറത്തുവിട്ട കണക്കുകളും ASER (Annual Status of Education Report) റിപ്പോർട്ടിലും രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ അരക്ഷിതാവസ്ഥ എടുത്ത് കാണിക്കുന്നത്.

2014-2023 കാലയളവിൽ 89,066 സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടിയിട്ടുണ്ടെന്ന് Centre for Monitoring Indian Economy (CMIE) കണക്കുകളും സ്ഥിരീകരിക്കുന്നു. ഏറ്റവും കൂടുതൽ സ്കൂളുകൾ അടച്ച് പൂട്ടിയത് മധ്യപ്രദേശ് സംസ്ഥാനത്താണ് ( 29,410 സ്കൂളുകൾ ).
25,126 സ്കൂളുകളാണ് ഉത്തർപ്രദേശിൽ അടച്ചത്. 

മറ്റു സംസ്ഥാനങ്ങൾ: ഒഡീഷ (ഏകദേശം 8,000), അസം (7,000+), ഝാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും സമാനമാണ്. ASER 2023 റിപ്പോർട്ട് പ്രകാരം ഒന്ന് മുതൽ എട്ടുവരെ ക്ലാസുകളിലെ 2.5 കോടി കുട്ടികളാണ് പഠനം ഉപേക്ഷിച്ചിരിക്കുന്നത്.

 

 

 

Since BJP came to power in 2014, over 89,000 government schools have been closed nationwide, with Madhya Pradesh (29,410) and Uttar Pradesh (25,126) leading the tally. From 2021-2024, more than 20 million children in classes 1-8 dropped out, per UDISE+ and ASER data, amid mergers and privatization drives.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കായംകുളം - കോട്ടയം റൂട്ടിൽ ഇന്നും നാളെയും ട്രെയിൻ നിയന്ത്രണം; മാവേലിക്കര - ചെങ്ങന്നൂർ ട്രാക്കിൽ 14 മണിക്കൂർ അറ്റകുറ്റപ്പണി

Kerala
  •  3 days ago
No Image

45 കോടി, പത്തേക്കർ, അത്യാധുനിക സൗകര്യങ്ങൾ; മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയം 16-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Cricket
  •  3 days ago
No Image

ഭരണഘടനാ ലംഘനം, മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം; ഇസ്‌ലാമിക പിൻതുടർച്ചാവകാശ നിയമത്തിനെതിരായ ഹരജിയെ എതിർത്ത് മുസ്‌ലിം വ്യക്തിനിയമ ബോർഡ്

National
  •  3 days ago
No Image

മദ്യലഹരിയിൽ ഭാര്യയെ മർദ്ദിക്കുന്നത് തടഞ്ഞു; ഭർത്താവിന്റെ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് അയൽവാസി മരിച്ചു

Kerala
  •  3 days ago
No Image

ശബരിമലയിൽ സർക്കാരിന്റെ 'യു ടേൺ'; നവോത്ഥാന നായക പരിവേഷം വിനയായെന്ന് സി.പി.എം വിലയിരുത്തൽ; ലക്ഷ്യം ഭരണത്തുടർച്ച

Kerala
  •  3 days ago
No Image

കെ. സുധാകരന്റേത് സമ്മർദതന്ത്രം; വെട്ടിലായി കോൺഗ്രസ് നേതൃത്വം

Kerala
  •  3 days ago
No Image

ഗൗരിയമ്മയുടെ വഴിയിൽ സുധാകരനും? പുതിയ പാർട്ടി രൂപീകരിക്കുന്നു; ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ ഒപ്പം കൂട്ടാൻ നീക്കം

Kerala
  •  3 days ago
No Image

ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്ന ഖാർഗ് ദ്വീപിൽ യുഎസ് ബോംബാക്രമണം; ആഗോള എണ്ണവിപണിയിൽ ഇന്ധനവില വർദ്ധിക്കാൻ സാധ്യത

International
  •  3 days ago
No Image

'മൃതദേഹം 35 കഷണങ്ങളായി കണ്ടെത്തും'; മൊണാലിസയുടെ വിവാഹത്തെ ലൗ ജിഹാദെന്ന് വിശേഷിപ്പിച്ച് സാധ്വി പ്രാചി

latest
  •  3 days ago
No Image

പാചകവാതക ബുക്കിങ്ങുകൾ 60 ലക്ഷത്തിൽ നിന്ന് 80 ലക്ഷത്തിലേക്ക് ഉയർന്നു; പ്രതിസന്ധി തീർക്കാൻ മണ്ണെണ്ണ വിഹിതം വർധിപ്പിച്ച് കേന്ദ്രം;

National
  •  3 days ago