HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള: പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ പ്രതിപക്ഷം; സഭ ഇന്നും പ്രക്ഷുബ്ധമാകും  

  
Web Desk
February 04, 2026 | 3:13 AM

opposition to intensify protest over sabarimala gold smuggling kerala assembly likely to be disrupted

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ പ്രതിപക്ഷം. നിയമസഭ ഇന്നും പ്രക്ഷുബ്ധമാകുമെന്നാണ് സൂചന. ചോദ്യോത്തര വേള മുതല്‍ പ്രതിപക്ഷം പ്രതിഷേധിച്ചേക്കും. അതേസമയം, സഭാ കവാടത്തില്‍ രണ്ട് പ്രതിപക്ഷ എം.എല്‍.എമാരുടെ സത്യാഗ്രഹ സമരം തുടരുകയാണ്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റപത്രം വൈകിപ്പിച്ച് പ്രതികള്‍ക്കു ജാമ്യത്തിലിറങ്ങാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുകയാണെന്ന് ആരോപിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്നലെ നിയമസഭയില്‍ നാടകീയ സംഭവങ്ങളും കൈയാങ്കളിയും സംഘര്‍ഷവുമുണ്ടായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്കു ചാടിക്കയറിയതോടെ വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തുംതള്ളുമുണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ നിര്‍ത്തിവച്ച് സ്പീക്കര്‍ രണ്ടു തവണ സഭ വിട്ടു. രണ്ടു മണിക്കൂറോളം നീണ്ട ബഹളത്തിനൊടുവില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. 

ഇന്നലെ രാവിലെ ഒന്‍പതിന് സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികള്‍ മുഴുവന്‍ പുറത്തിറങ്ങുന്ന സാഹചര്യമാണെന്നും എസ്.ഐ.ടിക്കു മേലുള്ള സമ്മര്‍ദംമൂലം കുറ്റപത്രം വൈകുകയാണെന്നും അതിനാല്‍ സഭാനടപടികളുമായി സഹകരിക്കില്ലെന്നും അറിയിച്ചു. 
പിന്നാലെ ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങി. എന്നാല്‍ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നും സഭയില്‍ അതിക്രമം കാണിക്കുകയാണെന്നും മന്ത്രി എം.ബി രാജേഷ് വിമര്‍ശിച്ചു. മന്ത്രി പി. രാജീവും വീണാ ജോര്‍ജും പ്രതിപക്ഷത്തെ വിമര്‍ശിച്ചു. നടുത്തളത്തില്‍ സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്ലക്കാര്‍ഡും ബാനറും ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനിടെ പ്രതിപക്ഷ നിരയില്‍നിന്ന് അന്‍വര്‍ സാദത്തും ടി.വി ഇബ്രാഹിമും ഡയസില്‍ കയറാന്‍ ശ്രമിച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി.

ഇവരെ വാച്ച് ആന്‍ഡ് വാര്‍ഡ് പിടിച്ചുമാറ്റി. ചോദ്യോത്തരവേളക്കിടെയുള്ള പ്രതിഷേധം നിയന്ത്രിക്കണമെന്ന് സ്പീക്കറും മന്ത്രിമാരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം ബഹളം തുടര്‍ന്നു. ബാനര്‍ ഉയര്‍ത്തി കാഴ്ചയടക്കം മറച്ച് പ്രതിഷേധം അരങ്ങേറിയതോടെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ സഭവിട്ടു. ഇതോടെ അരമണിക്കൂറോളം സഭ തടസപ്പെട്ടു. പിന്നീട് വീണ്ടും ചേര്‍ന്നെങ്കിലും ആരോപണ പ്രത്യാരോപണവും പാരഡി ഗാനവുമൊക്കെയായി ഭരണ, പ്രതിപക്ഷ പോര് കൂടുതല്‍ രൂക്ഷമായി. 

സ്പീക്കറെ ആക്രമിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ''സ്വര്‍ണം കട്ടവരാരപ്പാ കോണ്‍ഗ്രസ് ആണേ അയ്യപ്പാ, സംരക്ഷിച്ചവര്‍ ആരപ്പാ സോണിയ ഗാന്ധി ആണപ്പാ'' എന്ന് മന്ത്രി പാരഡിക്ക് മറുപടിയും നല്‍കി. 

സ്പീക്കറുടെ ഡയസിന് മുന്നിലെ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധത്തിനിടെ പി.സി വിഷ്ണുനാഥും വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളുമുണ്ടായി. ഇതിനിടെ സ്പീക്കറുടെ കാഴ്ചമറച്ച ബാനര്‍ വാച്ച് ആന്‍ഡ് വാര്‍ഡ് വലിച്ചു കീറി. ഐ.സി ബാലകൃഷ്ണനും ഡയസിലേക്ക് കയറാന്‍ ശ്രമിച്ചു. എല്ലാവരുടേയും ശ്രദ്ധ ആ ഭാഗത്തേക്കു നീങ്ങിയതോടെ അന്‍വര്‍ സാദത്ത് ഡയസിലേക്ക് ചാടിക്കയറി മുദ്രാവാക്യം വിളിച്ചു. ഇതോടെ പ്രതിപക്ഷാംഗങ്ങളും കൂട്ടമായി മുദ്രാവാക്യം മുഴക്കി.
പിന്നാലെ മാത്യു കുഴല്‍നാടനും ഡയസിലേക്ക് കയറി. വാച്ച് ആന്‍ഡ് വാര്‍ഡ് അന്‍വര്‍ സാദത്തിനെ താഴേക്ക് തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും ഡയസിനുള്ളിലേക്കാണ് വീണത്. ഇതോടെ മാത്യു കുഴല്‍നാടന്‍ ഡയസില്‍ ചാടിക്കയറി അന്‍വറിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. പിന്നാലെ സ്പീക്കര്‍ വീണ്ടും സഭ നിര്‍ത്തിവച്ച് എഴുന്നേറ്റു പോയി. അല്‍പ്പനേരത്തിനു ശേഷം സ്പീക്കര്‍ വീണ്ടും ചെയറിലെത്തി സഭ പുനരാരംഭിച്ചു. 

മുഖ്യമന്ത്രിയുടെ മറുപടിക്കിടെ പാരഡി ഗാനവുംപാടി പുറത്തേക്ക് പോയ പ്രതിപക്ഷം സഭയുടെ കവാടത്തിലും പുറത്തും പ്രതിഷേധിച്ചു. പ്രതിപക്ഷ അഭാവത്തില്‍ ഭരണപക്ഷത്തെ മാത്രം ഉള്‍പ്പെടുത്തി ബജറ്റിലുള്ള ചര്‍ച്ച തുടര്‍ന്നു. 

ബാനറും പ്ലക്കാര്‍ഡും നശിപ്പിക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണം- വി.ഡി.സതീശന്‍ 
ബാനറും പ്ലക്കാര്‍ഡും നശിപ്പിക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി സ,തീശന്‍ ചൂണ്ടിക്കാട്ടി.

ബാനര്‍ വലിച്ച് കീറിയതിനാലാണ് ഡയസിലേക്ക് കയറിയത്. നേരത്തെ സഭ നിര്‍ത്തിവച്ചതിനു പിന്നാലെ സ്പീക്കര്‍ കക്ഷിനേതാക്കളെ ചര്‍ച്ചയ്ക്ക് വിളിക്കുമായിരുന്നു. ഇപ്പോള്‍ അതൊന്നുമില്ല. 'ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന എസ്.ഐ.ടിയെ മുഖ്യമന്ത്രിയുടെ ഓഫിസ് സമ്മര്‍ദത്തിലാക്കുകയാണ്. ഒന്നാം പ്രതിയടക്കം സി.പി.എം നേതാക്കള്‍ ജാമ്യംനേടി പുറത്തിറങ്ങുന്നത് അന്വേഷണത്തെ അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇടയാക്കും- പ്രതിപക്ഷ നേതാവ് പറഞ്ഞു. 

പ്രതിഷേധം പുകമറ സൃഷ്ടിക്കാന്‍-മുഖ്യമന്ത്രി
സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിപക്ഷം സഭയില്‍ നടത്തുന്ന പ്രതിഷേധം പുകമറ സൃഷ്ടിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. അന്വേഷണം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മേല്‍നോട്ടത്തിലാണ്. സര്‍ക്കാരിന് കേസുമായി ബന്ധമില്ല. സഭയില്‍ അങ്ങേയറ്റം അനാവശ്യ സംഭവങ്ങളാണ് അരങ്ങേറിയത്. ശബരിമല കേസിലെ കോടതി വിധി സംബന്ധിച്ച് നിയമമന്ത്രി വിശദീകരിച്ചെങ്കിലും അതു കേള്‍ക്കാന്‍ പ്രതിപക്ഷം തയാറല്ല. വാച്ച് ആന്‍ഡ് വാര്‍ഡിനെ ബാനര്‍ കെട്ടിയിരുന്ന വടികൊണ്ട് തല്ലി- മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം, കേന്ദ്ര അവഗണനക്കെതിരായ പ്രത്യേക പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തോടുള്ള അവഗണനയുടെ പശ്ചാത്തലത്തിലാണ് പ്രമേയം. തുടര്‍ച്ചയായി നിയമസഭ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷം പ്രമേയത്തോട് സഹകരിക്കുമെന്നാണ് വിവരം. 

the kerala opposition plans to strengthen protests over the sabarimala gold smuggling case as legislative assembly proceedings are expected to turn chaotic, with mlas continuing satyagraha at the assembly gate.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിലെ എസ്.ഐ.ആറില്‍ വ്യാപക ക്രമക്കേട്; നേരിട്ട് പോരാടാന്‍ മമത; ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായേക്കും 

National
  •  2 hours ago
No Image

സ്വകാര്യ സ്ഥലങ്ങളിൽ പ്രാർഥിക്കാൻ അനുമതി വേണ്ട: ഹൈക്കോടതി

National
  •  2 hours ago
No Image

സുപ്രിംകോടതി നിരോധനമുണ്ടായിട്ടും പൊളിക്കൽ തുടരുന്നു; ബുൾഡോസർ രാജിൽ യു.പി സർക്കാരിനെതിരേ ഹൈക്കോടതി

National
  •  2 hours ago
No Image

ജാഥകളുമായി മുന്നണികൾ: കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്

Kerala
  •  3 hours ago
No Image

ദുബൈ ഗോള്‍ഡ് ഡിസ്ട്രിക്ടില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമുമായി ജോയ് ആലുക്കാസ്

Business
  •  3 hours ago
No Image

സമസ്ത സമ്മേളനം; അന്ത്യോദയ എക്സ്പ്രെസ്സിന് കാഞ്ഞങ്ങാട് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു

samastha-centenary
  •  3 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രത്തിന്റെ കരട് തയാറായി

Kerala
  •  3 hours ago
No Image

'സമസ്ത എൻസൈക്ലോപീഡിയ'യുമായി വിദ്യാർഥിനികൾ

Kerala
  •  3 hours ago
No Image

സമസ്ത ശതാബ്ദി മഹാസമ്മേളനം; പതിനായിരം പ്രതിനിധികൾ ഇന്ന് സംഗമിക്കും

Kerala
  •  3 hours ago
No Image

സമസ്ത ​ഗ്ലോബൽ എക്സ്പോ; ശംസുൽ ഉലമയുടെ ജീവിതത്തിന്റെ നേർസാക്ഷ്യം വിവരിച്ച് വിദ്യാർഥികൾ 

Kerala
  •  4 hours ago