ടി-20 ലോകകപ്പിലെ ഏറ്റവും അപകടകാരികളായ ടീം അവരാണ്: ധോണി
ടി-20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഫെബ്രുവരി ഏഴിനാണ് ഇന്ത്യയിലും ശ്രീലങ്കയിലും നടക്കുന്ന ടി-20 ലോകകപ്പിന് തുടക്കമാവുന്നത്. ഇപ്പോൾ ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസ നായകൻ എംഎസ് ധോണി. ഇന്ത്യ ഏറ്റവും അപകടകാരികളായ ടീമാണെന്നാണ് ധോണി പറഞ്ഞത്. ടി-20യിൽ വളരെ അനുഭവ സമ്പത്തുള്ള ഒരു ടീമായി ഇന്ത്യ മാറിയെന്നും ധോണി വ്യക്തമാക്കി.
''ഏറ്റവും അപകടകാരികളായ ടീമുകളിൽ ഒന്നാണ് ഇന്ത്യ. അവർ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ചതാണ്. ഒരു നല്ല ടീമിന് എന്താണ് വേണ്ടത്. അതെല്ലാം ഇന്ത്യക്കുണ്ട്. അവർക്ക് മികച്ച അനുഭവസമ്പത്തുണ്ട്. ടി-20 ഫോർമാറ്റിന്റെ കാര്യത്തിൽ അനുഭവ സമ്പത്ത് വളരെ വലുതാണ്. അവർ സമ്മർദ്ദങ്ങളിലും കളിച്ചിട്ടുണ്ട്. ടീമിൽ താരങ്ങൾ അവരുടെ റോളുകൾ മികച്ചതാക്കുന്നു. ഒരുപാട് കാലങ്ങളായി ഇന്ത്യ ഇത് തുടരുന്നുണ്ട്'' എംഎസ് ധോണി പറഞ്ഞു.
നിലവിൽ ഇന്ത്യ ടി-20യിൽ മിന്നും ഫോമിലാണ്. ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ നടന്ന ടി-20 പരമ്പര വിജയിച്ച ഇന്ത്യ ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ സൗത്ത് ആഫ്രിക്കയെയും തകർത്തിരുന്നു. നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 30 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 240 റൺസെടുത്തു. വിജയലക്ഷ്യം പിന്തുടർന്ന സൗത്ത് ആഫ്രിക്കയുടെ ഇന്നിംഗ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസിൽ അവസാനിക്കുകയായിരുന്നു. ഈ മിന്നും പ്രകടനം ലോകകപ്പിലും ആവർത്തിക്കുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. ഫെബ്രുവരി ഏഴിന് അമേരിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.
The cricket world is waiting for the T20 World Cup. The T20 World Cup will be held in India and Sri Lanka on February 7. Now, ahead of the World Cup, Indian legendary captain MS Dhoni has spoken about the Indian cricket team. Dhoni said that India is the most dangerous team. Dhoni also stated that India has become a very experienced team in T20.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."