HOME
DETAILS

നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ; ഇ-ചലാൻ പിഴ അടയ്ക്കാത്തവർ ഇനി കടുത്ത നടപടികൾ നേരിടേണ്ടി വരും

  
Web Desk
October 13, 2025 | 12:22 PM

have you linked your driving license with aadhaar strict action awaits those who fail to pay e-challan fines

രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉടമകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. രാജ്യം ഡിജിറ്റൽ ലോകത്തേക്ക് കൂടുതൽ മാറുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഭാ​ഗത്ത് നിന്നുള്ള ഈ നീക്കം. നിലവിൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് ഇ-ചലാൻ വിവരങ്ങൾ, ലൈസൻസ് അപ്ഡേറ്റുകൾ എന്നിവ തത്സമയം ലഭിക്കും. എന്നാൽ, മൊബൈൽ നമ്പർ ബന്ധിപ്പിക്കാത്തവർക്ക് ഈ വിവരങ്ങൾ ലഭിക്കുന്നതല്ല, ആയതിനാലാണ് ആധാറുമായി ലൈസൻസ് ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ  ആവശ്യപ്പെടുന്നത്. ​ഗതാ​ഗത നിയമങ്ങൾ തെറ്റിക്കുമ്പോൾ ഇ-ചലാൻ പിഴ വരുന്നത് മിക്ക വാഹന ഉടമകളുടെയും ശ്രദ്ധയിൽപ്പെടുന്നില്ല. 

പുതിയ കരട് നിയമമനുസരിച്ച്, ഇ-ചലാൻ പുറപ്പെടുവിച്ച് മൂന്ന് മാസത്തിനുള്ളിൽ പിഴ അടയ്ക്കൽ നിർബന്ധമാണ്. അല്ലാത്തപക്ഷം, ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടും. ഒരു സാമ്പത്തിക വർഷത്തിൽ സിഗ്നൽ ലംഘനം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങൾക്ക് മൂന്നിൽ കൂടുതൽ ചലാനുകൾ ലഭിച്ചാൽ, ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ട്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം, അയച്ച ചലാനുകളിൽ 40% മാത്രമാണ് വാഹന ഉടമകൾ തിരിച്ചടച്ചിട്ടുള്ളത്. മൊബൈൽ നമ്പർ ലിങ്ക് ചെയ്യാത്തതിനാൽ പലർക്കും ചലാൻ അലേർട്ടുകൾ ലഭിക്കുന്നില്ല. ഇതിനാൽ ഇ-ചലാൻ അവഗണിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്.

എങ്ങനെ ബന്ധിപ്പിക്കാം?

പരിവാഹൻ വെബ്സൈറ്റ് (parivahan.gov.in) വഴി നിമിഷങ്ങൾക്കുള്ളിൽ ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാം. ആർടിഒ ഓഫീസിൽ നേരിട്ട് പോകേണ്ട ആവശ്യമില്ല. ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്ത്, ഡ്രൈവിങ് ലൈസൻസ് വിഭാഗത്തിൽ നിന്ന് നിങ്ങളുടെ സംസ്ഥാനവും ലൈസൻസ് ഓപ്ഷനും തിരഞ്ഞെടുക്കുക. മൊബൈൽ നമ്പർ രണ്ടുതവണ നൽകി, 'തുടരുക' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ശേഷം ആധാറുമായി ലിങ്ക് ചെയ്ത മൊബൈലിലേക്ക് ലഭിക്കുന്ന OTP ഉപയോഗിച്ച് ആധാർ ഉടമയാണെന്ന് സ്ഥിരീകരിക്കാം. ലിങ്കിങ് വിജയകരമായാൽ, സ്ക്രീനിൽ സ്ഥിരീകരണ സന്ദേശവും മൊബൈലിലേക്ക് SMS-ഉം ലഭിക്കുന്നതാണ്.

പ്രത്യേക ശ്രദ്ധയ്ക്ക് 

ഈ പ്രക്രിയയ്ക്ക് യാതൊരു ഫീസും ഈടാക്കുന്നില്ല. വാട്സാപ്പ് സന്ദേശങ്ങളിലൂടെ വരുന്ന സംശയാസ്പദ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഈ പ്രക്രിയ പൂർത്തിയാകൂ. പഴയതോ ഉപയോഗിക്കാത്തതോ ആയ മൊബൈൽ നമ്പർ ആണെങ്കിൽ, ആദ്യം അത് അപ്ഡേറ്റ് ചെയ്യുക.

വാഹന ഇൻഷുറൻസുമായും ബന്ധം

ഇ-ചലാനുകളെ വാഹന ഇൻഷുറൻസുമായി ബന്ധിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. മുൻ സാമ്പത്തിക വർഷത്തിൽ രണ്ടോ അതിലധികമോ ചലാനുകൾ തീർപ്പാക്കാത്ത വാഹന ഉടമകൾക്ക് അടുത്ത വർഷം ഉയർന്ന ഇൻഷുറൻസ് പ്രീമിയം ആയിരിക്കും അടയ്ക്കേണ്ടി വരിക.

ജാഗ്രത പാലിക്കുക

ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുകയും ഇ-ചലാനുകൾ കൃത്യസമയത്ത് അടയ്ക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ആധാർ-ലൈസൻസ് ലിങ്കിങ് പൂർത്തിയാക്കി, ഔദ്യോഗിക SMS അലേർട്ടുകൾ മാത്രം വിശ്വസിക്കുക

 

 

Link your driving license with Aadhaar to stay updated with e-challan alerts and avoid strict penalties. Non-payment of fines within three months may lead to license suspension, as per new government rules. Ensure compliance to avoid higher insurance premiums and legal hassles.

driving license, Aadhaar linking, e-challan, traffic fines, license suspension, Aadhaar card, Parivahan website, traffic rules, vehicle insurance, digital India



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിച്ച് യുഎഇ; 98 ശതമാനം കേസുകളിലും ഒത്തുതീർപ്പ്

uae
  •  2 days ago
No Image

റിപ്പോ നിരക്ക് കുറച്ച് ആര്‍.ബി.ഐ; അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ്; നേട്ടം ആര്‍ക്കൊക്കെ?

Business
  •  2 days ago
No Image

വാഹനങ്ങളില്‍ ഇനി ഈദ് ഇല്‍ ഇത്തിഹാദ് സ്റ്റിക്കറുകള്‍ പതിക്കരുത്; നിയമം ലംഘിച്ചാല്‍ കനത്ത പിഴയുമായി ഷാര്‍ജ പൊലിസ്

uae
  •  2 days ago
No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  2 days ago
No Image

രാജ്യത്ത് വീണ്ടും പാക് ചാരവൃത്തി,നിര്‍ണായക സൈനിക വിവരങ്ങള്‍ ചോര്‍ത്തി, രണ്ട് പേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍; പിടിയിലായ അജയ്കുമാര്‍ മുന്‍ സൈനികന്‍/Pak Spy Arrested

National
  •  2 days ago
No Image

യാത്രക്കാരെ വലച്ച് ഇന്നും ഇന്‍ഡിഗോ, സര്‍വിസുകള്‍ ഇന്നും മുടങ്ങും; പ്രതിഷേധം കനക്കുന്നു, സാധാരണ നിലയിലെത്താന്‍ ഇനിയും രണ്ട് മാസമെടുക്കുമെന്ന് ഡി.ജി.സി.എ

National
  •  3 days ago
No Image

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു; തീര്‍ത്ഥാടകരിലൊരാള്‍ റോഡിലേക്ക് തെറിച്ചു വീണു

Kerala
  •  3 days ago
No Image

സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ പദ്ധതി; തെരെഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍, കമ്മീഷന് വിശദീകരണം നല്‍കി

Kerala
  •  3 days ago
No Image

തുടരുന്ന അനാസ്ഥ; പെെലറ്റ് ക്ഷാമത്തിന് പുറമെ ബോംബ് ഭീഷണിയും; ദുരന്തമായി ഇൻഡി​ഗോ; ഇന്നലെ മുടങ്ങിയത് 300 സർവിസുകൾ

National
  •  3 days ago
No Image

ഡൽഹിയിലെ വായുമലിനീകരണം; ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത് രണ്ടു ലക്ഷം കേസുകൾ

National
  •  3 days ago